+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോസ്റ്റൽ വോട്ടുകൾ: ക്രമക്കേട് അന്വേഷിക്കണമെന്ന് പി.സി. തോമസ്

കോ​ട്ട​യം: പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ആ​വ​ശ്യ​ത്തി​ല​ധി​കം ചി​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കൊ​ടു​ക്കു​ക​യും ഇ​ഷ്ടം​പോ​ലെ ക​ള്ള​വോ​ട്ടു​ക​ൾ ചെ​യ്യാ​നാ​യി അ​വ​സ​രം ഉ​ണ്ടാ​ക്കിക്കൊ​ടു​ക്കു​ക​യും ചെ​യ്ത ന​ട​പ
പോസ്റ്റൽ വോട്ടുകൾ: ക്രമക്കേട് അന്വേഷിക്കണമെന്ന് പി.സി. തോമസ്
കോ​ട്ട​യം: പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ ആ​വ​ശ്യ​ത്തി​ല​ധി​കം ചി​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കൊ​ടു​ക്കു​ക​യും ഇ​ഷ്ടം​പോ​ലെ ക​ള്ള​വോ​ട്ടു​ക​ൾ ചെ​യ്യാ​നാ​യി അ​വ​സ​രം ഉ​ണ്ടാ​ക്കിക്കൊ​ടു​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യെ​ക്കു​റി​ച്ച് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് ഡ​പ്യൂ ട്ടി ​ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്രമ​ന്ത്രി​യു​മാ​യ പി.സി. തോ​മ​സ്.

ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തിലും അ​വി​ടു​ത്തെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രോ, മ​റ്റു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളാ​ണു ന​ൽ​കേ​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ച്ച ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ 15,000 പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ന​ൽ​കി. ഏ​ഴ​ര​ല​ക്ഷം പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​ൽ പ​ത്തു ല​ക്ഷം ബാ​ല​റ്റ് പേ​പ്പ​റു​കൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് സി​പി​എം ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി പ​ങ്കു​ചേ​ർ​ന്ന് ന​ട​ത്തി​യ ത​ട്ടി​പ്പാ​ണെ​ന്നും തോ​മ​സ് പ​റ​ഞ്ഞു.