കൊച്ചി: അല്മായ സമൂഹത്തിനു പ്രചോദനം പകരുന്ന നേതൃശൈലിയായിരുന്നു അഡ്വ.ജോസ് വിതയത്തിലിന്റേതെന്നു സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ് അനുസ്മരിച്ചു. സംഘടനാതലത്തിലും സമുദായസേവനത്തിലും അദ്ദേഹം നിസ്വാര്‍ഥമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും ജസ്റ്റീസ് പറഞ്ഞു.