കൊച്ചി: അഡ്വ ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അനുസ്മരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതുള്‍പ്പെടെ സമുദായ സേവനരംഗത്ത് അദ്ദേഹം നല്കിയ നേതൃപരമായ പങ്ക് അവിസ്മരണീയമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.