കൊച്ചി: കോവിഡ് മാനദണ്ഡമനുസരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി വൈക്കം കാട്ടിക്കുന്ന് ശ്രീഭവനില്‍ അബിരാജിന്റെ ഒമ്പതു വയസുകാരിയായ മകള്‍ നന്ദിത രാജിന് ശബരിമല ദര്‍ശനത്തിനുള്ള അവസരം അനുവദിക്കണമെന്ന് ഹൈക്കോടതി. പത്തു വയസു തികഞ്ഞാല്‍ ശബരിമല ദര്‍ശനം സാധ്യമാവില്ലെന്നും മാതാപിതാക്കളുടെ നേര്‍ച്ചയനുസരിച്ച് ശബരിമലയില്‍ പോകാന്‍ അനുമതി വേണമെന്നുമാവശ്യപ്പെട്ട് നന്ദിത രാജ് പിതാവ് മുഖേന നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പത്തു വയസു തികയാത്ത പെണ്‍കുട്ടികള്‍ക്കും അമ്പതു പിന്നിട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനത്തിന് ആചാരപ്രകാരം തടസമില്ലെങ്കിലും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇന്ന് ബന്ധുക്കള്‍ക്കൊപ്പം ശബരിമലയില്‍ പോകാനാണ് അനുമതി തേടിയത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷന് അനുവദിക്കാത്തതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. എന്നാല്‍ ഹര്‍ജിക്കാരിയായ കുട്ടിക്ക് ഇളവു നല്കി ദര്‍ശനത്തിന് അനുമതി നല്കാന് ഡിവിഷന് ബെഞ്ച് ഉത്തരവിടുകയായിരുന്നു.