കൊച്ചി: വ്യവസായശാലകളിലെ രാത്രിയും പകലും പ്രവര്‍ത്തിക്കേണ്ടി വരുന്ന തസ്തികകളിലെ നിയമനങ്ങളില്‍ സുരക്ഷയുടെ പേരില്‍ വനിതകള്‍ക്കു വിവേചനം പാടില്ലെന്നും നിയമനം നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതുമേഖലാസ്ഥാപനമായ ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) കമ്പനിയില്‍ സേഫ്ടി ഓഫീസര്‍ നിയമനത്തിന് പുരുഷന്മാര് അപേക്ഷിച്ചാല്‍ മതിയെന്ന വിജ്ഞാപനത്തെ ചോദ്യംചെയ്ത് കൊല്ലം ശക്തികുളങ്ങര സ്വദേശിനിയായ ട്രീസ ജോസഫൈന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനു ശിവരാമന്റെ തീരുമാനം.
സേഫ്ടി ഓഫീസര്‍ തസ്തികയില്‍ പകലും രാത്രിയുമായി വിവിധ ഷിഫ്ടുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടി വരുമെന്നും 1948 ലെ ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 66 (1) (ബി) പ്രകാരം സുരക്ഷ മുന്‍നിറുത്തി ഫാക്ടറികളില്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനു വിലക്കുണ്ടെന്നുമായിരുന്നു കെഎംഎംഎല്‍ അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഫയര്‍ ആന്‍ഡ് സേഫ്ടി എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ താന്‍ ഗ്രാഡ്വുവേറ്റ് എന്‍ജിനീയര്‍ ട്രെയിനിയായി (സേഫ്ടി) താല്കാലിക അടിസ്ഥാനത്തില്‍ ഇവിടെ ജോലി നോക്കിയിട്ടുണ്ടെന്നു ഹര്‍ജിക്കാരി വാദിച്ചു.
സ്ഥിരം നിയമനത്തിനുള്ള ഒഴിവ് വന്നപ്പോഴാണ് രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തു മാത്രമേ സ്ത്രീകളെ ജോലി ചെയ്യിക്കാവൂ എന്ന നിയമം ചൂണ്ടിക്കാട്ടി വനിതകളെ ഒഴിവാക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാരി വാദിച്ചു.