തിരുവനന്തപുരം: കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ട് ടു കൺസ്യൂമർ ചെയർമാൻ റെബേക്ക കാമ്പ്ബെൽ അറിയിച്ചു
ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ ബിസിനസുകൾ, വിനോദം, കായികം, പ്രാദേശിക ചാനലുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾ ഇനി കെ. മാധവന്റെ നേതൃത്വത്തിൽ ആയിരിക്കും.
ഇതിൽ ചാനൽ വിതരണത്തിന്റെയും പരസ്യ വില്പനയുടെയും മേൽനോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിവയിലുടനീളം 18,000 മണിക്കൂർ ദൈർഘ്യമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്ത്വവും ഉൾപ്പെടുന്നു.
2019 മുതൽ, സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവൻ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ ബിസിനസ്സിന്റെ മേൽനോട്ടം വഹിച്ചു .
കെ മാധവൻ നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐബിഎഫ്) പ്രസിഡന്റായും സിഐഐയുടെ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് നാഷണൽ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു.