കാഞ്ഞിരപ്പള്ളി: കോവിഡിൽ വർക്ക് ഫ്രം ഹോമിലുള്ള ജീവനക്കാർക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും പ്രയോജനകരമായ കോവർക്കിംഗ് സൗകര്യം അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സ്റ്റാർട്ടപ്സ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ ഒരുക്കി.
മികച്ച ഓഫീസ് സൗകര്യം, വേഗമേറിയ ഇന്റർനെറ്റ്, വൈദ്യുതി സൗകര്യങ്ങൾക്ക് പുറമെ ഭക്ഷണം, താമസം, പാർക്കിംഗ് എന്നിവയോടു കൂടിയാണ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അമൽജ്യോതിയിൽ പ്രവർത്തിക്കുന്ന ബയോനെസ്റ്റിന്റെയും ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നൂതന സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും സ്റ്റാർട്ടപ്പ് സംരംഭങ്ങളും സ്റ്റാർട്ടപ്സ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ വികസിപ്പിച്ചു വിപണിയിൽ ഇറക്കുന്നുണ്ട്.
ഇൻകുബേറ്ററിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 34 സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാങ്കേതിക പിന്തുണയും ഉറപ്പാക്കിയാണു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്സ് വാലി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നവീന സാങ്കേതിക വിദ്യകളുടെ ഗവേഷണങ്ങൾക്കും വികസനത്തിനുമായി ഒരുക്കിയിട്ടുള്ള സാങ്കേതിക ലബോറട്ടറി സൗകര്യങ്ങൾക്കു പുറമെ പ്രോട്ടോടൈപ്പിംഗ് മുതലായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.