തിരുവനന്തപുരം : കേരളാ പോലീസ് അക്കാഡമി നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ അപേക്ഷാഫോറം ഓണ്‍ലൈനിൽ ലഭ്യമാക്കിയശേഷം അപേക്ഷാഫീസ് ഈടാക്കി പണം തട്ടുന്ന വ്യാജവെബ്സൈറ്റുകൾക്കെതിരേപോലീസ് മുന്നറിയിപ്പ്. കേരളാ പോലീസ് അക്കാഡമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നൽകുന്ന ഇന്റേണ്‍ഷിപ് തീർത്തും സൗജന്യമാണ്.