തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8,126 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 8,778 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34 ശതമാനത്തിലേക്ക് ഉയർന്നു. 60,900 സാന്പിളുകൾ പരിശോധിച്ചപ്പോഴാണിത്.
ഇന്നലെ 20 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,856 ആയി. 20 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. യുകെയിൽ നിന്നു വന്ന ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു. 2,700 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 63,650 പേർ ചികിത്സയിലുണ്ട്.
ഇന്നലെ എറണാകുളത്തും കോഴിക്കോടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: എറണാകുളം 1,267, കോഴിക്കോട് 1,062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂർ 704, കണ്ണൂർ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസർഗോഡ് 158.