അശ്ലീല സിനിമകളിൽനിന്നു ബോളിവുഡിലേക്ക് എത്തി മുഖ്യധാരാ താരമായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. തന്റെ ഗ്ലാമർ ഫലപ്രദമായി മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചതോടെയാണ് ബോളിവുഡ് ഈ നടിക്കു പിന്നാലെ കൂടിയത്. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഇവർക്ക് ഏറെ ആരാധകരെയും സൃഷ്ടിക്കാൻ കഴിഞ്ഞു.
ലോക്ഡൗണ്‍ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. കോവിഡിനെ തുടർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ്ആഞ്ചലസിലായിരുന്നു താരം. തിരിച്ചുവരവിനു മുന്നോടിയായി സണ്ണി ലിയോൺ ഒരു മാധ്യമത്തിനു നൽകിയ പ്രതികരണം ഇങ്ങനെ.
സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് ഞാൻ. മറ്റുള്ളവർക്കു ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. ആരോടും മത്സരിക്കണം എന്നതിൽ വിശ്വസിക്കുന്നില്ല. മറ്റാരുമായും താരതമ്യം ചെയ്യാറില്ല.
എനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്താണ് ചെയ്യാറുള്ളതെന്ന് എന്നെ ബാധിക്കാറില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നത്. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്നത് എന്നെ ബാധിക്കാറില്ല. അവർ എന്താണ് ചെയ്യുന്നതെന്നോ അവരുടെ തെരഞ്ഞെടുപ്പുകൾ എന്താണെന്നോ നോക്കാറില്ല. എന്നെയും എന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നത്. - സണ്ണി ലിയോണ്‍ പറയുന്നു.