കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ പത്തിനു നടന്ന ലോക് അദാലത്തില്‍ 6435 കേസുകള്‍ തീര്‍പ്പാക്കിയെന്നും നഷ്ടപരിഹാരമടക്കം 85.75 കോടി രൂപയുടെ തര്‍ക്കങ്ങളാണ് പരിഹരിച്ചതെന്നും സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റി അറിയിച്ചു.
വിവിധ കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന 3041 കേസുകളും പുതിയ 3394 കേസുകളും തീര്പ്പാക്കിയതിലുള്പ്പെടും. 29,838 കേസുകളാണ് ആകെ പരിഗണിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയത് ആലപ്പുഴ ജില്ലയിലാണ് (760). 683 കേസുകള്‍ തീര്‍പ്പാക്കിയ കൊല്ലം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. എറണാകുളം ജില്ലയില്‍ 17.23 കോടി രൂപയുടെ കേസുകള്‍ തീര്‍പ്പാക്കി.