തിരുവനന്തപുരം: വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുശീൽ ചന്ദ്രയ്ക്കു കത്ത് നൽകി.
തെരഞ്ഞെടുപ്പു ഡ്യുട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ വൻക്രമക്കേടാണു നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരം പുറത്തു വിടണമെന്നാണു രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും പുറത്തു വിടണം. അതോടൊപ്പം റിട്ടേണിംഗ് ഓഫീസർമാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റൽ വോട്ടുകളടെയും ബൂത്തുതലത്തിലുള്ള വിവരങ്ങളും പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
എണ്പതു വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് എത്ര പോസ്റ്റൽ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയിൽ എത്രയെണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസർമാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം ഇരട്ടവോട്ടുകൾ എണ്ണരുതെന്ന കർശന നിർദേശം ജില്ലാ ഇലക്്ടറൽ ഓഫീസർമാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും നൽകണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.