തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി.
കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഇന്നു മുറിയിലേക്കു മാറ്റാനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.