ചാവക്കാട്: ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മേലേപട്ടാമ്പി കൊളമ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദാലി (കുഞ്ഞുമണി-49), പട്ടാമ്പി മുനിസിപ്പാലിറ്റിക്കു സമീപം ഓങ്ങല്ലൂർ പാറമേൽ കൊപ്പത്ത് ബാവയുടെ മകൻ ഉസ്മാൻ (60) എന്നിവരാണ് മരിച്ചത്.
ചരക്കിറക്കി എറണാകുളം ഭാഗത്തേക്കു പോയിരുന്ന കണ്ടെയ്നർ ലോറിയും പഴയ ടയർ കയറ്റി ചാവക്കാട് ഭാഗത്തേക്കു വന്നിരുന്ന മിനിലോറിയുമാണ് ചേറ്റുവ പാലത്തിനു മുകളിൽ മുഖാമുഖം കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് അപകടം.
മരിച്ച രണ്ടുപേരും മിനിലോറിയിൽ ഉണ്ടായിരുന്നവരാണ്. അപകടത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സംഭവം കണ്ട് ഓടിയെത്തിയവർ വാഹനം വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്. ചേറ്റുവ ടി.എം ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഗുരുവായൂർ അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി.
മുഹമ്മദാലിയുടെ അമ്മ: കദീജ. ഭാര്യ: റിയാനത്ത്. മക്കൾ: മുസ്തഫ, മുഫീദ്, മസിയ. ഉസ്മാന്റെ ഭാര്യ: സീനത്ത്. മക്കൾ: കമറു, ശബ്ന, ജംഷി, യാസിർ, മുഹമ്മദ് ഫൈസൽ.