തിരുവനന്തപുരം: പോസ്റ്റൽ വോട്ടിലെ ഇരട്ടിപ്പ് സംബന്ധിച്ചുള്ള കൃത്യത ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോസ്റ്റൽ വോട്ട് ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി രേഖപ്പെടുത്തിയവർക്ക് വീണ്ടും പോസ്റ്റലായി ബാലറ്റ് ലഭ്യമാകുന്ന പശ്ചാത്തലത്തിലാണു സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
എത്ര പോസ്റ്റൽ ബാലറ്റ് യൂണിറ്റുകൾ പ്രിന്റ് ചെയ്തു, അതിൽ എത്ര യൂണിറ്റ് വിതരണം ചെയ്തു, പോസ്റ്റൽ വോട്ട് ചെയ്തതിന്റെ സീരിയൽ നന്പർ ഇവ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാർഥികളായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ബി.ആർ.എം. ഷെഫീർ, പാറയ്ക്കൽ അബ്ദുള്ള, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരാണ് കമ്മീഷനെ സമീപിച്ചിട്ടുള്ളത്.