കൊച്ചി: വിഷു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അലവന്‍സുകളുടെ കാലമായിരുന്നു. അലവന്സുകളില്ലാത്ത അഞ്ചു വര്‍ഷത്തിന്റെ ഓര്‍മയാണ് ഇക്കുറി ഇവര്‍ക്കു വിഷു. യൂണിഫോം, ഷൂ എന്നിവയ്ക്കുള്ള വാര്‍ഷിക അലവന്‍സുകള്‍ ലഭിച്ചിട്ട് ഈ വിഷുക്കാലത്ത് അഞ്ചു വര്‍ഷം പിന്നിടുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണു കെഎസ്ആര്‍ടിസിയില്‍ അവസാനമായി യൂണിഫോമിനും ഷൂവിനുമുള്ള അലവന്‍സ് നല്‍കിയത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം രണ്ട് അലവന്‍സുകളും കൊടുത്തില്ല. കെഎസ്ആര്‍ടിസിയില്‍ യൂണിഫോം കാക്കിയില്‍ നിന്നു നീലയാക്കിയ ശേഷം അലവന്‍സ് കിട്ടിയത് ഒരിക്കല്‍ മാത്രം.
തയ്യല്‍ക്കൂലി ഉള്‍പ്പെടെ പ്രതിവര്‍ഷം 1000 രൂപയാണു യൂണിഫോം അലവന്‍സായി ജീവനക്കാര്‍ക്കു കൊടുത്തിരുന്നത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങി യൂണിഫോം നിര്‍ബന്ധമായ ജീവനക്കാര്‍ക്കെല്ലാം അലവന്‍സിന് അര്‍ഹതയുണ്ടെന്നാണു ചട്ടം. ഷൂ അലവന്‍സായി പ്രതിവര്‍ഷം നല്‍കിയിരുന്നത് 300 രൂപ. രാത്രി ഡ്യൂട്ടിക്കും മറ്റു സ്പെഷല്‍ ഡ്യൂട്ടികള്‍ക്കും അലവന്‍സ് നല്‍കുമെന്ന് അറിയിക്കാറുണ്ടെങ്കിലും അതിലും കുടിശികയുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. ശമ്പളപരിഷ്കരണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്താത്തതിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
തൊഴിലുറപ്പു പദ്ധതിയിലുള്ളവര്‍ക്കും കൂലി വര്‍ധന നടപ്പാക്കിയ സര്‍ക്കാരുകള്‍ക്കു കോവിഡ് കാലത്തുപോലും ജോലി ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരോടു തികഞ്ഞ അവഗണനയാണെന്നു ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ഷാജി പെരുമ്പളം കുറ്റപ്പെടുത്തി. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.ടി. സുകുമാരന്‍ പറഞ്ഞു.
സിജോ പൈനാടത്ത്