കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട്ട് അടിയന്തരമായി ഇടിച്ചിറക്കിയത് മോശം കാലാവസ്ഥയെത്തുടര്ന്നാണെന്ന് ലുലു ഗ്രൂപ്പ്. എല്ലാവര്ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും സുരക്ഷിതരാണെന്നും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുസഫലിയും ഭാര്യയുമടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.