തിരുവനന്തപുരം: കെ.ടി. ജലീലിനു മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധിക്കെതിരേ നിയമപരമായ തുടർനടപടി സ്വീകരിക്കാൻ ജലീലിന് അവകാശമുണ്ടെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതിയിൽ റിട്ട് കൊടുക്കാനുള്ള അവകാശം ജലീലിനുണ്ട്. മന്ത്രിയുടെ കാര്യത്തിൽ മുഖ്യമന്ത്രി യുക്തമായ തീരുമാനം യുക്തമായ സമയത്ത് എടുക്കും.
കസ്റ്റംസ് സംഘം സ്പീക്കറെ ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള ചോദ്യത്തിന് സ്പീക്കറുടെ ഔദ്യോഗീക വസതിയിൽ വന്ന് വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശം ഉണ്ടെന്നും അതിൽ സഹകരിക്കുന്ന നിലപാട് തന്നെയാണ് സ്പീക്കർ സ്വീകരിച്ചതെന്നും പറഞ്ഞു. വിവിധ ചാനലുകൾ സർവേയിൽ പ്രവചിച്ചതിലും വലിയ വിജയമാകും ഇടതുമുന്നണിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പേ കോണ്‍ഗ്രസിനുള്ളിൽ വലിയ തർക്കം ആരംഭിച്ചു. അതിനു തുടക്കമാണ് മുല്ലപ്പള്ളിയുടെ തുറന്നു പറച്ചിൽ. വോട്ടിംഗ് ഫലം പുറത്തുവരുന്പോൾ കോണ്‍ഗ്രസിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാവും. കോണ്‍ഗ്രസുകാർ നില്കുന്ന മണ്ഡലത്തിൽതന്നെ കോണ്‍ഗ്രസിന്റെ പോസ്റ്റർ തൂക്കിവിറ്റുവെന്നു പറയുന്നത് അപമാനകരമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.