കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യംചെയ്ത സംഭവത്തിന്റെ വിശദാംശങ്ങൾ സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ ജനങ്ങളോടു വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവ്യവസ്ഥയിൽ ഉന്നതമായ സ്ഥാനമാണ് സ്പീക്കറുടേത്.
ഈ പദവിയിലിരിക്കുന്ന ഒരു വ്യക്തിയെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്യുന്നത് ഇതാദ്യമായാണ്. ഇതുസംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും സ്പീക്കർക്കുണ്ട്. സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഓരോന്നും ശരിയായിവരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.