കൊച്ചി: നിയമസഭയുടെ അന്തസ് ഇല്ലാതാക്കിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവച്ച് അന്വേഷണം നേരിടണമെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു സഭയുടെ നാഥനായ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരിക്കുകയാണ്. ഇതുപോലൊരു സാഹചര്യം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത് കേരളത്തിനാകെ അപമാനകരമാണ്.
പക്ഷപാതപരമായി പെരുമാറിയെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത ചൂണ്ടിക്കാട്ടിയ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ നീക്കം ചെയ്യാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും സുധീരൻ പറഞ്ഞു. എറണാകുളം ജി ഓഡിറ്റോറിയത്തില്‍ പി.എസ്.എ. ലത്തീഫിന്റെ ‘ഓര്മത്തുരുത്തകള്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.