കോഴിക്കോട്: കോവിഡ് രണ്ടാംഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വരുമ്പോഴും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ നിയന്ത്രണം വരുത്താത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. വിഷുക്കാലത്ത് സര്‍വ നിയന്ത്രണങ്ങളും സാമൂഹിക അകലവും കാറ്റില്‍ പറത്തി തിരക്കുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതു പരിഹരിക്കുന്നതിനുള്ള തുടര്‍ നടപടിയുടെ കാര്യത്തില്‍ ബിവറേജസ് കോര്പറേഷന് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ള ദിവസങ്ങളാണ് ഇനിവരാനുള്ളത്. യാതൊരു ക്രമീകരണവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും ഭീതി പടര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുന്‍പത്തേതുപോലെ ബെവ്ക്യൂ ആപ്പ് വഴിയുള്ള മദ്യ വില്‍പ്പനയെങ്കിലും അധികൃതര്‍ ചിന്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ആപ്പ് വഴിയായിരുന്നു കര്‍ശന നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന നടന്നിരുന്നത്. എന്നാല്‍ പതിയെ ഇതു പിന്‍വലിച്ചു. ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന അവസരത്തില്‍ ആപ്പ് വഴി നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ അപകടത്തിലേക്കു വഴിവച്ചേക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ബാറുകള്‍ ഉള്‍പ്പെടെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ബാര്‍ കൗണ്ടര്‍ വഴിയുള്ള വില്‍പ്പന പുനരാരംഭിച്ചാല്‍ ബിവറേജ് ഔട്ട് ലെറ്റുകളുടെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ഇതിനു മുതിരുമോ എന്നചോദ്യമാണ് ഉയരുന്നത്.