അജ്മല്‍ അമീര്‍ - വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൂന്നാറില്‍ ആരംഭിച്ചു. സുധി കോപ്പ, നന്ദു, ഇര്‍ഷാദ്, നന്ദന് ഉണ്ണി, അനീഷ് ഗോപന്, മെറിന് ഫിലിപ്പ്, നിതിന്‍ പ്രസന്ന, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വൈറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വ. സുധീര്‍ ബാബുവാണ് ചിത്രം നിർമിക്കുന്നത്.