അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അധ്യാപകൻ മരിച്ചു.അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ താമസിക്കുന്ന കൊച്ചുകരോട്ട് ഡെന്നീസ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാറ്റുപാറ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം.
ഡെന്നീസ് അടിമാലിയിൽ നിന്നു മച്ചിപ്ലാവിലേക്ക് സ്കൂട്ടറിൽ പോകുന്പോൾ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരി ക്കേറ്റ ഡെന്നീസിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം സെന്റ് ജോർജ് ഹൈസ്കൂളിലെ കായിക അധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ ബീന (അധ്യാപിക, ഫാത്തിമാ മാതാ സ്കൂൾ കൂന്പൻപാറ) അടിമാലി ഇല്ലത്ത് കുടുംബാംഗം. മക്കൾ: നിഹറ, നിഹ.