പാലാ: കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കുർബാനയ്ക്കുശേഷം കബറിടത്തിൽ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പ്രാർഥന നടത്തി.
കെ.എം. മാണിയുടെ ചരമവാർഷികം നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കേരള കോണ്ഗ്രസ് -എം കാരുണ്യദിനമായി ആചരിച്ചു. പാലാ മരിയ സദനത്തിലാണു പാലാ നിയോജക മണ്ഡലത്തിലെ അനുസ്മരണം നടന്നത്. മരിയ സദനത്തിലെ അന്തേവാസികൾക്കൊപ്പം കെ.എം. മാണിയുടെ കുടുംബാംഗങ്ങൾ ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു. അനുസ്മരണചടങ്ങിൽ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി തുടങ്ങിയവർ പങ്കെടുത്തു.
മരിയ സദനം സ്പിരിച്വൽ ഡയറക്ടർ ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ, ഡയറക്ടർ സന്തോഷ് ജോസഫ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടാം ചരമവാർഷികം കാരുണ്യ ദിനമായി ആചരിച്ചു. അനാഥാലയങ്ങളിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചും കെ.എം. മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് പ്രവർത്തകർ കെ.എം. മാണിയെ അനുസ്മരിച്ചത്.