കോട്ടയം: ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തിയ മന്ത്രി കെ.ടി. ജലീൽ ഉടൻ രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ബന്ധുവിന് വഴിവിട്ട രീതിയിൽ ഉയർന്ന സർക്കാരുദ്യോഗം നല്കിയതിനാണ് ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടിട്ടുള്ളത്.
ആ ജോലിക്കു വേണ്ട യോഗ്യതയിൽ തന്നെ ഇളവു വരുത്തിയാണ് ജലീൽ അപ്രകാരം ചെയ്തതെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മന്ത്രി ഉടൻ രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് പി.സി. തോമസ് ആവശ്യപ്പെട്ടു.