തിരുവനന്തപുരം: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ.
അദ്ദേഹത്തിനു മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മകൻ ചാണ്ടി ഉമ്മനും അറിയിച്ചു.
നെഞ്ചിൽ അണുബാധ അടക്കമുള്ള പ്രശ്നങ്ങളില്ല. എല്ലാ പരിശോധനകളും നടത്തി, ആരോഗ്യപ്രശ്നങ്ങളില്ല. ഉമ്മൻ ചാണ്ടി ടിവി കാണുന്നതിന്റെയും പത്രം വായിക്കുന്നതിന്റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ പങ്കുവച്ചു.