കൊച്ചി: പ്ലൈവുഡ് വ്യവസായ മേഖലയിൽ വ്യാജ ജിഎസ്ടി ബില്ലുകള്‍ തയാറാക്കി 35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ രണ്ടു പേര് പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശികളായ എ.ആര്. ഗോപകുമാര്‍ (49), കെ.ഇ. റഷീദ് (37) എന്നിവരാണ് പിടിയിലായത്.
ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്ലൈവുഡ് വ്യാപാരികളുടെയും തൊഴിലാളികളുടെയും പേരില്‍ 14 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളിലായി 200 കോടി രൂപയുടെ ബില്ലുകള്‍ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.