ധ്യാന്‍ ശ്രീനിവാസന് കഥ - തിരക്കഥ - സംഭാഷണം എഴുതുന്ന "പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷഹദാണ് ചിത്രത്തിന്റെ സംവിധായകൻ. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു.