തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ അയ്യായിരവും കടന്നു കുതിച്ചു കയറുന്നു. ഇന്നലെ 5,063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആയി ഉയർന്നു. ഫെബ്രുവരി 13 നു ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ അയ്യായിരത്തിനു മുകളിലെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാന്പിളുകളാണ് പരിശോധിച്ചത്. 22 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,750 ആയി. 25 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. 2,475 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 715, എറണാകുളം 607, കണ്ണൂർ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂർ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസർഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152.