എടൂർ: ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിലിന്റെ പിതാവും പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: പരേതയായ റോസമ്മ എടൂർ വിലങ്ങുപാറ കുടുംബാംഗം. പരേതൻ ദീർഘകാലം തലശേരി അതിരൂപത മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ ട്രഷറർ, എടൂർ ഇടവകയിലെ ആദ്യകാല മതാധ്യാപകൻ, ആദ്യകാല കോൺഗ്രസ് നേതാവ്, പായം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, എടൂർ ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടർ, എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി കൈക്കാരൻ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷക കോൺഗ്രസ് ആറളം മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു. കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. മറ്റു മക്കൾ: ജോസ് (എടൂർ), മേരി (തളിപ്പറന്പ്), സെലിൻ (റിട്ട. അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ, ചന്ദനക്കാംപാറ), പരേതനായ മാത്യു അഗസ്റ്റിൻ, ഷെർലി (വെള്ളാട്), ട്രീസ (അങ്ങാടിക്കടവ്), ലീന (അങ്ങാടിക്കടവ്). മരുമക്കൾ: ത്രേസ്യാമ്മ വരിക്കമാക്കൽ (വെളിമാനം), സണ്ണി കരിയിലക്കാവുങ്കൽ (മാക്ഫാസ്റ്റ്, തിരുവല്ല), മാത്യു വടക്കേക്കര (റിട്ട. മുഖ്യാധ്യാപകൻ, ചെറുപുഷ്പം യുപി സ്കൂൾ, ചന്ദനക്കാംപാറ), റാണി വർഗീസ് ഞള്ളിമാക്കൽ (ചെന്പന്തൊട്ടി, എസ്എച്ച് എച്ച്എസ്എസ് തലശേരി), ജീജോ കോലത്ത് കണിയാകുഴി (വെള്ളാട്), ജെയ്സൺ ഇരുപ്പക്കാട്ട് (അങ്ങാടിക്കടവ്), ഷാജി വണ്ടൻമാക്കൽ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, വെളിമാനം). സഹോദരങ്ങൾ: പരേതനായ സ്കറിയ, സിസ്റ്റർ എസ്തേർ എസ്ആർഎ (വാരണാസി), ഫാ. ജോൺ കുടിലിൽ സിഎസ്ടി (ജയ്പൂർ). കുഞ്ഞാഗസ്തിയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കേരള കോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, ജോസ്.കെ.മാണി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി, സണ്ണി ജോസഫ് എംഎൽഎ. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു എന്നിവർ അനുശോചിച്ചു.