തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിലായിരുന്ന പിണറായി വിജയനെ ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കടുത്ത പനി ബാധിച്ച ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. പിണറായിയുടെ മകൾ വീണയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.