തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാണെങ്കിലും കർശനമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് ആദ്യദിനം ഒന്നാം ഭാഷ പാർട്ട് ഒന്നിന്റെ പരീക്ഷയാണു നടന്നത്. ഹയർസെക്കൻഡറി പരീക്ഷയിൽ ആദ്യദിനം സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ് എന്നിവയായിരുന്നു. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ ഇന്നു തുടങ്ങും.