കൊച്ചി: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതവും സിപിഎമ്മിലെ ഉന്നത നേതാക്കളുടെ അറിവോടെയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. യാതൊരു തെറ്റും ചെയ്യാത്ത കുട്ടിയെ, പേര് ചോദിച്ചശേഷം ബോംബെറിഞ്ഞും വെട്ടിയും നിഷ്കരണം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകികളെ പിടികൂടുന്നതില്‍ നിസംഗമായ നിലപാടാണ് പോലീസിന്റേത്. കൊല നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കണ്ണൂരിലെ സമാധാനയോഗത്തില്‍നിന്ന് യുഡിഎഫ് കക്ഷികള്‍ ഇറങ്ങിപ്പോയത്.
നാട്ടുകാരും ആക്രമണത്തിനിരയായവരും പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. പ്രതികള്‍ ബസ് മാര്‍ഗം ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതായ വിവരം നാട്ടുകാര്‍ കൈമാറിയിട്ടും പോലീസ് പരിശോധനയ്ക്ക് തയാറായില്ല.
കൊലപാതകത്തിന് മുമ്പുള്ള ഡിവൈഎഫ്ഐ നേതാവിന്റെ വാട്സ്ആപ് സ്റ്റാറ്റസും കൊലപാതകത്തിനു ശേഷമുള്ള പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റും ശക്തമായ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം.വി. ജയരാജന് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ മുസ്ലിം ലീഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.