തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 16-നു ചേരും. സെക്രട്ടേറിയേറ്റിനു ശേഷം വോട്ടെണ്ണലിനു മുന്‍പായി സംസ്ഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പിലെ വോട്ടിംഗിനെ സംബന്ധിച്ചു പാർട്ടി ജില്ലാ കമ്മിറ്റികൾ റിപ്പോർട്ടു തയാറാക്കും. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു സിപിഎം വിലയിരുത്തൽ.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കുമെന്ന പ്രതീക്ഷയാണു സിപിഎം നേതാക്കൾ പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പിനു ഒരാഴ്ച മുന്‍പുണ്ടായിരുന്ന ആത്മവിശ്വാസം സിപിഎമ്മിന് ഇപ്പോൾ ഇല്ലെന്നും കേൾക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായാൽ അതു യുഡിഎഫിന് അനുകൂലമാകുമെന്ന ഭയം പാർട്ടിക്കുണ്ട്. കൂടാതെ എൻഎസ്എസിന്റെ നിലപാടിലും ഇടതു നേതാക്കൾ ആശങ്കയിലാണ്.