മൂവാറ്റുപുഴ: നാക് അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റിൽ മൂവാറ്റുപുഴ നിർമല കോളജ് 3.73 പോയിന്റോടെ ഇന്ത്യയിൽ ഒന്നാമതെത്തി. നാകിൽനിന്ന് എത്തിയ വിദഗ്ധ സമിതിയംഗങ്ങൾ കോളജിന്റെ അക്കഡേമിക് രീതികളെയും അധ്യാപന സന്പ്രദായങ്ങളെയും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിച്ചത്.
കോളജിന്റെ ഭൗതിക സൗകര്യങ്ങളും ഗവേഷണ മികവും മാതൃകപരമെന്ന് സമിതിയംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്വച്ഛ ഭാരതിനോട് ചേർന്നുള്ള സ്വച്ഛ നിർമല, ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നടപ്പാക്കിയ ഡിജിറ്റൽ കാന്പസ്, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള നിർമലഹസ്തം തുടങ്ങിയവയോടൊപ്പം കോളജ് പഠനകാലത്തുതന്നെ വിദ്യാർഥികൾ സംരംഭകരായി വളരുന്നതും ശുഭകരമാണെന്ന് സമിതി ചൂണ്ടികാട്ടി. 17 യുജി പ്രോഗ്രാം, 14 പിജി പ്രോഗ്രാം, ഏഴ് ഡോക്ടറൽ പ്രോഗ്രാം എന്നിവയിൽ മൂവായിരത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളജിന് ഈ വർഷം എംജി സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് എംഎസ്സി കംപ്യൂട്ടർ സയൻസ്(ഡേറ്റാ സയൻസ്) എന്ന കോഴ്സ്കൂടി അനുവദിച്ചിട്ടുണ്ട്.
കോളജിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും സേവനത്തിനും പഠനമികവിനും അച്ചടക്കത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്ന് കോളജ് രക്ഷാധികാരി കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാനേജർ മോണ്. ഡോ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ എന്നിവർ അഭിപ്രായപ്പെട്ടു. അധ്യാപക-അനധ്യാപകരുടെ കൂട്ടായ പ്രവർത്തനവും ഗവേഷണ മികവും നിർമല കോളജിന് ഇന്ത്യയിലെ തന്നെ മികച്ച ഗ്രേഡ് നേടാൻ സഹായിച്ചെന്ന് പ്രിൻസിപ്പൽ, ഡോ. കെ.വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. സജി ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സോണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.