തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ നാളെ തുടങ്ങും. എസ്എസ്എൽസിക്ക് ഈ വർഷം 4,22,226 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും.
സംസ്ഥാനത്തും പുറത്തുമായി 2,947 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു വീതവും. ഗൾഫിൽ 573 ഉം ലക്ഷദ്വീപിൽ 627 ഉം വിദ്യാർഥികൾ പരീക്ഷ എഴുതും. മലപ്പുറം തിരൂരങ്ങാടി ഇടരിക്കോട് വികെഎംഎച്ച്എസ് സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. 2076 പേർ. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,889 വിദ്യാർഥികളും എസ്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 257 വിദ്യാർഥികളും ടിഎച്ച്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലായി 17 വിദ്യാർഥികളും എഎച്ച്എസ്എൽസിയിൽ 68 വിദ്യാർഥികളും രജിസ്റ്റർ ചെയ്തു. എസ്എസ്എസ്എൽസി പരീക്ഷ 29 നും ഹയർസെക്കൻഡറി പരീക്ഷകൾ 26 നും പൂർത്തിയാകും.
കോവിഡ് സുരക്ഷ ഉറപ്പാക്കണം
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷയുടെ എല്ലാ ഘട്ടത്തിലും സാമൂഹിക അകലം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പാലിക്കണം.
മാസ്കും സാനിറ്റൈസറും ഉറപ്പു വരുത്തണം. വിദ്യാർഥികൾ കൂട്ടം കൂടരുത്. തെർമൽ സ്ക്രീനിംഗിനു വിധേയരാകണം. കൂടുതൽ ശരീരോഷ്മാവ് ഉള്ള വിദ്യാർഥികളെ പ്രത്യേക ക്ലാസ് മുറികളിൽ പരീക്ഷയ്ക്ക് ഇരുത്തണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമിനു മുന്നിലും കൈ കഴുകാൻ സോപ്പും വെള്ളവും കരുതണം.