അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുളള സംഭാവനകൾ നൽകാൻ ആരാധകരോട് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ട്വിറ്ററിലാണ് അദ്ദേഹം സംഭാവനകൾ ആവശ്യപ്പെട്ടുളള വീഡിയോ പങ്കുവച്ചത്. മകൾക്ക് പറഞ്ഞു കൊടുത്ത കഥയിൽ നിന്നാണ് അക്ഷയ് കുമാർ വീഡിയോ ആരംഭിച്ചിരിക്കുന്നത്.
" നമ്മളിൽ ചിലർ വാനരരാകാം, ചിലർ അണ്ണാന്മാരും. നമുക്കാകുന്നത് ചെയ്യാം. ഞാൻ തുടക്കമിടുന്നു. ഇത് അനേകർക്ക് പ്രചോദനമാകുമെന്നും ഞാൻ വിശ്വസിക്കുന്നു. വീഡിയോയിൽ അദ്ദേഹം പറഞ്ഞു. എന്നാൽ എത്ര രൂപയാണ് താരം സംഭാവന ചെയ്തതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം പ്രസിഡന്റ് രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബൈശ്വര ജില്ലയിലെ തെസ്ഗാവ് മുൻ എംഎൽഎ സുരേന്ദ്ര ബഹാദൂർ സിംഗ് നൽകിയ ഒരു കോടിരൂപയാണ് രാമക്ഷേത്ര നിർമാണത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ തുക.