അജഗജാന്തരം എന്ന ചിത്രത്തിന്റെ ടെെറ്റില്‍ ലുക്ക് പോസ്റ്റര്‍ നടന് ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ആന്റണി വര്‍ഗീസ്, അര്ജ്ജുന് അശോകന്, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബുമോന്, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്, സിനോജ് വര്ഗീസ്രാ, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.