കങ്കണ റണാവത്തിന് ഹൃത്വിക് റോഷനോട് ലൈംഗികാസക്തിയാണെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്. കങ്കണയ്ക്ക് 'ഇറോട്ടോമാനിയ' ആണെന്നാണ് പരാമര്‍ശം. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ണബ് നടന് ഹൃത്വികുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2017 ഒക്ടോബര്‍ ഏഴിന് അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മില്‍ നടത്തിയ ചാറ്റിലാണ് കങ്കണയേയും ഹൃത്വിക്കിനേയും കുറിച്ച് പറയുന്നത്. വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്ത ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെത്തുടര്‍ന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 24-നാണ് പാര്ത്തോദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.