പിറന്നാള്‍ ദിനത്തിൽ വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ച സംഭവത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് നടൻ വിജയ് സേതുപതി. സംവിധായകൻ പൊൻറാമിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം മുമ്പാണ് സേതുപതിയുടെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.
പൊൻറാം സംവിധാനം ചെയ്യുന്ന സേതുപതി ചിത്രത്തിൽ ഉപയോഗിക്കുന്ന അതേ വടിവാൾ ഉപയോഗിച്ചാണ് സേതുപതി തന്റെ പിറന്നാൾ കേക്ക് മുറിച്ചത്. ചിത്രം വൈറലായതോടെ വിമർശനം ഉയർന്നു. ഇതേ തുടർന്നാണ് തന്റെ പിറന്നാൾ ദിനത്തിൽ തന്നെ വിശദീകരണവുമായി അദ്ദേഹം എത്തിയത്.