പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മുട്ടിയുടെ "ദ പ്രീസ്റ്റ്". പുതുക്കി പണിയുന്നതിനു വേണ്ടി നാല് വർഷം മുന്പാണ് തിയറ്റർ അടച്ചത്. ഫെബ്രുവരി നാലിനാണ് ഷേണായീസ് വീണ്ടും തുറക്കുന്നത്.
"ദ പ്രിസ്റ്റി"ന്റെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തിറക്കാത്ത പോസ്റ്റർ ഷേണായിസിന്റെ മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി. എൻ. ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.