+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ഷ്ക​ - വി​രാ​ട് ദന്പതികൾ കു​ഞ്ഞി​നാ​യി വീ​ടൊ​രു​ക്കിയതിങ്ങനെ

കു​ഞ്ഞി​നാ​യി വി​രാ​ടും അ​നു​ഷ്ക‍​യും വീ​ട്ടി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു. മും​ബൈ​യി​ലെ വ​ർ​ളി​യി​ലാ​ണ് അ​നു​ഷ്ക​വി​രാ​ട് ദ​മ്പ​തി​ക​ളു​ടെ ആ​ഡം​ബ​ര അ​പ്
അ​നു​ഷ്ക​ - വി​രാ​ട് ദന്പതികൾ കു​ഞ്ഞി​നാ​യി വീ​ടൊ​രു​ക്കിയതിങ്ങനെ

കു​ഞ്ഞി​നാ​യി വി​രാ​ടും അ​നു​ഷ്ക‍​യും വീ​ട്ടി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്നു. മും​ബൈ​യി​ലെ വ​ർ​ളി​യി​ലാ​ണ് അ​നു​ഷ്ക-​വി​രാ​ട് ദ​മ്പ​തി​ക​ളു​ടെ ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്മെ​ന്‍റ്. ജി​മ്മും സ്പാ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടു​ണ്ട്. 7000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.​ആ​നി​മ​ൽ തീ​മി​ലാ​ണ് അ​നു​ഷ്ക മ​ക​ൾ​ക്കാ​യു​ള്ള മു​റി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ൺ​കു​ട്ടി​ക​ൾ നീ​ല​നി​റം ധ​രി​ക്ക​ണ​മെ​ന്നോ പെ​ൺ​കു​ട്ടി​ക​ൾ പി​ങ്ക് ധ​രി​ക്ക​ണ​മെ​ന്നോ താ​ൻ ക​രു​തു​ന്നി​ല്ല. മ​ക​ൾ​ക്കൊ​രു​ക്കി​യ ന​ഴ്സ​റി​യി​ൽ എ​ല്ലാ നി​റ​ങ്ങ​ളു​മു​ണ്ട്. വി​രാ​ടി​നും ത​നി​ക്കും മൃ​ഗ​ങ്ങ​ളെ ഏ​റെ​യി​ഷ്ട​മാ​ണ്, മ​ക​ൾ​ക്കും ആ ​സ്നേ​ഹ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​രു​തു​ന്നു. അ​വ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ്ര​ധാ​ന​സ്ഥാ​നം വ​ഹി​ക്കു​ന്ന​വ​യാ​ണ്, കു​ട്ടി​ക​ൾ​ക്ക് അ​നു​ക​മ്പ​യും ദ​യ​യും പ​ക​രാ​ൻ അ​വ​യ്ക്ക് ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു- അ​നു​ഷ്ക പ​റ​യു​ന്നു.

വോ​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​ഷ്ക ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ ധാ​രാ​ളം ചെ​ടി​ക​ളും മ​റ്റു​മു​ള്ള​ത് അ​നു​ഷ്ക തന്‍റെ ഇ​ൻ​സ്റ്റ​ഗ്രാമിൽ പോ​സ്റ്റ് ചെ​യ്യാ​റു​ണ്ട്. ജനുവരി പതിനൊന്നിനാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.