കിഴക്കമ്പലം: എറണാകുളം ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളില്ക്കുള്ള സ്ഥാനാര്‍ഥികളെ ട്വന്റി 20 പ്രഖ്യാപിച്ചു. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളായത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി 20 ഉപദേശക സമിതി ചെയര്മാന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 ഭരണം നേടിയ നാലു പഞ്ചായത്തുകളുള്‍പ്പെടുന്ന നിയോജകമണ്ഡലമായ കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി. സുരേന്ദ്രന് സ്ഥാനാര്‍ഥിയാവും. ബംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രഫസറും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു. ഡോ. ജോ ജോസഫാണ് കോതമംഗലത്തെ സ്ഥാനാര്‍ഥി. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച ഡോ. ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മരുമകനാണ് .
പെരുമ്പാവൂരില്‍ ചിത്ര സുകുമാരൻ മൽസരിക്കും. എസ് ആന്‍ഡ് സി മള്‍ട്ടി കൊമേഷ്യല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടറാണ്. മാധ്യമപ്രവര്‍ത്തകനായ സി.എന്‍. പ്രകാശാണ് മൂവാറ്റുപുഴയില്‍ അങ്കത്തിനിറങ്ങുന്നത്. വൈപ്പിനില്‍ ഡോ. ജോബ് ചക്കാലയ്ക്കൽ മൽസരിക്കും. എറണാകുളം സെന്റ് പോള്‍സ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് തലവനാണ് ഇദ്ദേഹം.