മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്തിലെ സെക്രട്ടറിയുടെ മരണത്തിന് തൊട്ടുപിന്നാലെ അസി. എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി പ്രമോദ്(31) ആണ് ഞായറാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിനു സമീപം കുഴഞ്ഞുവീണു മരിച്ചത്. ഒരുമാസം മുമ്പാണ് മഞ്ചേശ്വരം പഞ്ചായത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചായത്ത് സെക്രട്ടറി പടന്നയിലെ എ.ബി. അഷ്റഫ് (43) ഞായറാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. പ്രമോദിന്റെ ഭാര്യ രമ്യ. മക്കള്‍: തീര്‍ഥ, തേജസ്.