കൊച്ചി: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സി (യുഎഫ്ബിയു)ന്റെ നേതൃത്വത്തില്‍ 15, 16 തീയതികളില്‍ പണിമുടക്കും. ഇതിനു മുന്നോടിയായി 12ന് പ്രതിഷേധ മാസ്ക് ധരിച്ചാകും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുക.
അന്നേദിവസം വിവിധ ജില്ലകളില്‍ ധര്‍ണകളും റാലികളും നടക്കും. പണിമുടക്കിനോടനുബന്ധിച്ച് നാലു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കുമെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ സ്വകാര്യ വത്കരണ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.