കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും സിപിഎമ്മും തുറന്ന പോരിൽ. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെ കസ്റ്റംസ് ഓഫീസുകളിലേക്കുള്ള എൽഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച് നടക്കുന്നതിനിടെയാണു സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണമുണ്ടായത്.
അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം.