തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം ഇന്നു വൈകുന്നേരം ഗതാഗതത്തിനു തുറന്നു കൊടുക്കും. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഒൗദ്യോഗിക ഉദ്ഘാടനമുണ്ടാകില്ല. എട്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട നിർമാണ പ്രവൃത്തി അഞ്ചര മാസം കൊണ്ടു പൂർത്തിയാക്കി. ഉൗരാളുങ്കൽ സൊസൈറ്റിക്കും ഡിഎംആർസിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു. 22.80 കോടി രൂപയാണു നിർമാണ ചെലവ്.