തിരുവനന്തപുരം: കോണ്ഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക അനുസരിച്ച് നിലവിലെ എംഎൽഎമാരിൽ 20 പേർക്ക് സീറ്റ് ഉറപ്പാണ്. ഇരിക്കൂറിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച കെ.സി. ജോസഫിന്റെ സീറ്റിന്റെ കാര്യത്തിലാണ് അനിശ്ചിതത്വമുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെയും ഡൽഹിക്ക് പോകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സ്ക്രീനിംഗ് കമ്മിറ്റി ഡൽഹിയിൽ യോഗം ചേരുക. തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ഡൽഹിയിൽ ചേരും. കോണ്ഗ്രസ് മത്സരിക്കുന്നത് 92 സീറ്റിലെ പട്ടികയാണ് സമർപ്പിച്ചതെങ്കിലും ചിലപ്പോൾ ഒരു സീറ്റിൽ കൂടി മത്സരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.