കോട്ടയം: കോട്ടയം ജില്ലയിൽ കേരള കോണ്ഗ്രസ് എമ്മിനു പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സീറ്റുകൾ ഉറപ്പായി. പത്തനംതിട്ട ജില്ലയിലെ റാന്നി, ഇടുക്കി ജില്ലയിലെ ഇടുക്കി, തൊടുപുഴ, എറണാകുളം ജില്ലയിലെ പിറവം സീറ്റുകളും ലഭിക്കും. പെരുന്പാവൂർ, ഇരിക്കൂർ സീറ്റുകളും ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരി വിട്ടു നൽകാനാവില്ലെന്ന നിലപാടും അദ്ദേഹം എൽഡിഎഫിൽ ഉന്നയിച്ചിട്ടുണ്ട്.