പാലക്കാട്: തരൂർ സംവരണ മണ്ഡലം ഇക്കുറി ശ്രദ്ധയാകർഷിക്കുന്നത് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ സ്ഥാനാർഥിത്വം കൊണ്ടാണ്. ഉവിടെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി കെ.എ. ഷീബ എത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ വനിതകൾ അങ്കംകുറിക്കുന്ന മണ്ഡലം കൂടിയാകും തരൂർ. സജീവ കോൺഗ്രസ് പ്രവർത്തകയായ ഷീബ ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ എന്ന നിലയിൽ മണ്ഡലത്തിൽ സുപരിചിതയാണ്. 2014-ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷീബ.